റാത്തോഡിനെതിരെ പുതിയ എഫ്‌ഐആര്‍

റാത്തോഡിനെതിരെ കേസെടുക്കാന്‍ ഹരിയാന പൊലീസ് വരുത്തിയ കാലതാമസം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസ് തേച്ചുമായ്ച്ച് കളയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം.
1990ലാണ് പതിനാലുകാരിയായ രുചികയെ റാത്തോഡ് പീഡിപ്പിച്ചത്. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പൊലീസിന്റെ പീഡനത്തിലും അപമാനവും സഹിക്കാനാവാതെ മൂന്ന് വര്‍ഷത്തിന് ശേഷം രുചിക ആത്മഹത്യ ചെയ്തു. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷം റാത്തോഡിനെ ആറ് മാസം തടവിനും ആയിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിരുന്നു. എന്നാല്‍, ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് രുചിക കേസ് വീണ്ടും മാധ്യമ ശ്രദ്ധ നേടുകയായിരുന്നു.
കേസിലകപ്പെട്ട രാത്തോഡിന് വിശിഷ്ട സേവനത്തിന് നല്‍കിയ പൊലീസ് മെഡല്‍ തിരിച്ചു വാങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications