റാത്തോഡിന്റെ മെഡലുകള്‍ തിരികെ വാങ്ങുന്നു

ആഭ്യന്തരസെക്രട്ടറി ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ് മെഡല്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ രാഷ്ട്രപതി പ്രതിഭാപാട്ടീലിന് സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തേ റാത്തോഡിന്റെ മെഡല്‍ തിരിച്ചെടുക്കാന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹുഡ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്തിരുന്നു.
പീഡനക്കേസില്‍ ഉള്‍പ്പെട്ട റാത്തോഡ് സംസ്ഥാനത്തിനും പോലീസ്‌സേനയ്ക്കും അപമാനവും ചീത്തപ്പേരുമുണ്ടാക്കിയതായി ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനയച്ച കത്തില്‍ ഹുഡ കുറ്റപ്പെടുത്തിയിട്ടുണ്ട്.
1985ലാണ് റാത്തോഡിന് വിശിഷ്ടസേവനത്തിനുള്ള പോലിസ്‌മെഡല്‍ നല്‍കിയത്. ചൗട്ടാല സര്‍ക്കാറായിരുന്നു മെഡലിന് ശുപാര്‍ശചെയ്തത്.
1993ലാണ് ടെന്നീസ് താരമായിരുന്ന രുചിക ഗിര്‍ഹോത്ര പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. റാത്തോഡ് രുചികയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ്.












Click it and Unblock the Notifications