Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് പണിമുടക്ക് തുടങ്ങി; ജനം വലയുന്നു

Strike
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളും ഒരു വിഭാഗം കെഎസ് ആര്‍ടിസി. ജീവനക്കാരും നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. .

തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിലെല്ലാം സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സാധാരണ പോലെ തന്നെ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, മറ്റിടങ്ങളിലൊന്നും ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല.

സാധാരണക്കാരും വിദ്യാര്‍ത്ഥികളും ബസ് സമരം മൂലം വലയുകയാണ്. ഭൂരിഭാഗം ജില്ലകളിലും ജില്ലാ സ്‌കൂള്‍ യുവജനോത്സവങ്ങള്‍ നടക്കുന്നതിനാല്‍ അവിടങ്ങളിലും വിദ്യാര്‍ഥികള്‍ വിഷമിക്കുകയാണ്.

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ യാത്രാപ്രശ്‌നം കൂടുതല്‍ രൂക്ഷമാണ്. ചില ഉള്‍പ്രദേശങ്ങളില്‍ കാര്യമായ സമാന്തര സര്‍വീസകള്‍ നടക്കുന്നില്ല. ബസുകള്‍ ശബരിമലയിലേക്ക് അയച്ചതിനാല്‍ കെഎസ്ആര്‍ടിസിക്ക് അധിക സര്‍വീസുകള്‍ നടത്താനായിട്ടില്ല.

ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് കാരണം കെഎസ്ആര്‍ടിസിയുടെ ചില സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. പണിമുടക്ക് മുന്‍കൂട്ടി കണ്ട് തിങ്കളാഴ്ച വൈകീട്ട് തന്നെ പമ്പയില്‍ നിന്ന് കൂടുതല്‍ ബസുകള്‍ ചെങ്ങന്നൂരിലേയ്ക്ക് അയച്ചിരുന്നു.

പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായി ബസ് യാത്രാനിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ വര്‍ധിപ്പിക്കുക, മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കുക, വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാനിരക്ക് സാധാരണ യാത്രാനിരക്കിന്റെ 50 ശതമാനമാക്കുക, സ്വകാര്യ റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സി.യുടെ കടന്നുകയറ്റം തടയുക, സ്​പീഡ് ഗവര്‍ണറിന്റെ പേരില്‍ ബസ്സുടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ഗതാഗതമന്ത്രി ജോസ് തെറ്റയിലമായി ബസ്സുടമകള്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു.

കുടിശികയുള്ള 49% ഡിഎ അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തുന്നത്.

യുഡിഎഫ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍ എന്നിവരാണു സമരരംഗത്തുള്ളത്. സിഐടിയു സമരത്തിലില്ല.

17% ഡിഎ എങ്കിലും അനുവദിച്ചാല്‍ സമരത്തില്‍ നിന്നു പിന്മാറാമെന്ന എഐടിയുസിയുടെ നിര്‍ദേശം അധികൃതര്‍ തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+