Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് ശുപാര്‍ശ

Power Lines
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിയ്ക്കണമെന്ന് ബോര്‍ഡ് പരോക്ഷമായി റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനമൂലം വൈദ്യുതി ഉത്പാദന ചെലവില്‍ ഉണ്ടായിരിക്കുന്ന അധിക ബാധ്യത നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ഇന്ധന വിലവര്‍ദ്ധനമൂലം 2009 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 311.5 കോടി രൂപയുടെ അധിക ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്ന്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതിനനുസരിച്ച് വൈദ്യുതി ചാര്‍ജ് കൂട്ടുന്നതിനും വില കുറയുന്ന ഘട്ടത്തില്‍ ചാര്‍ജ് കുറയ്ക്കുന്നതിനുമുള്ള സ്ഥിരം സംവിധാനം ഉണ്ടാകണമെന്ന് റഗുലേറ്ററി കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തെ ബോര്‍ഡ് അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ അധിക നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍, ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അധിക ബാധ്യത നേരിടുന്നതിന് നടപടി എടുക്കണമെന്ന് ബോര്‍ഡ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+