കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമവായം പാളുന്നു; മുകുന്ദന്‍ മത്സരത്തിന്

  • By Staff
Google Oneindia Malayalam News

BJP
കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തിന്റെ സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി മുകുന്ദന്‍ മത്സരിയ്ക്കാനൊരുങ്ങുന്നു. ആര്‍എസ്എസിന്റെ അനുഗ്രാശ്ശിസുകളോടെ വി മുരളീധരനെ പ്രസിഡന്റാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് മുകുന്ദന്റെ നീക്കങ്ങള്‍.

അതേ സമയം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു തരത്തിലുമുള്ള മത്സരവുമുണ്ടാവില്ലെന്ന് വി മുരളീധരന്‍ വീണ്ടും ആവര്‍ത്തിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരത്തിന് ഒരു സാധ്യതയുമില്ല. അക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആരും മത്്‌സരരംഗത്തില്ലെന്ന് വി മുരളീധരന്‍ പറയുന്നത് അദ്ദേഹത്തിന് അക്കാര്യം അറിയാത്തതുകൊണ്ടാണെന്ന് മുകുന്ദന്‍ തിരിച്ചടിച്ചു.

മത്സരിയ്ക്കുന്ന കാര്യത്തില്‍ തന്റെ മേലെ അണികളില്‍ നിന്ന് കനത്ത സമ്മര്‍ദ്ദമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ തരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കേന്ദ്ര പ്രതിനിധികളോടു മുരളീധനെ പ്രസിഡന്റ് ആക്കുന്നതില്‍ നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം നിലപാടില്‍ മാറ്റംവരുത്താന്‍ തയാറായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് മുകുന്ദന്‍ മത്സരത്തിനിറങ്ങാന്‍ ഒരുങ്ങുന്നത്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായ കോഴിക്കോടായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X