Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ ആരും ഭയക്കേണ്ടതില്ല: മുരളീധരന്‍

കൊച്ചി: താന്‍ കോണ്‍ഗ്രസില്‍ തിരിച്ചുവരുന്നതില്‍ ഭയപ്പെടുന്നവര്‍ ഒട്ടേറെപ്പേരുണ്ടെന്ന് കെ മുരളീധരന്‍.

കോണ്‍ഗ്രസില്‍ ഇപ്പോഴും ആത്മവിശ്വാസമില്ലാത്ത ചില നേതാക്കള്‍ ഉണ്ട്. അവര്‍ക്കാണ് ഞാന്‍ വരുന്നത് തടയണമെന്ന് ആഗ്രഹമുള്ളത്. ആരും എന്നെയിനി പേടിക്കേണ്ടതില്ല.

ഞാന്‍ തിരിച്ചുവരുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പില്ലെന്ന കാര്യം ഇപ്പോള്‍ വ്യക്തമാണ്. അപ്പോള്‍പ്പിന്നെ തടസ്സം നില്‍ക്കുന്നത് ചില വ്യക്തികള്‍ മാത്രമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെടുത്തില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിലേതുപോലെ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കും- മുരളി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്‍ പോയതുകൊണ്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അവസാനിച്ചുവെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മുരളീധരന്‍ പോയിട്ടും ഗ്രൂപ്പിസം അവസാനിച്ചിട്ടില്ല.

വിശാല ഐ ഗ്രൂപ്പ് എന്ന സങ്കല്‍പ്പം ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകാനിടയില്ല. സംഘടനാ വിഷയത്തില്‍ ഗ്രൂപ്പ് പ്രശ്‌നമാകരുതെന്നേയുള്ളു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലും അത് അങ്ങനെ തന്നെ ആയിരിക്കും- മുരളീധരന്‍ പറഞ്ഞു.

മദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കുന്നത് ശരിയല്ല.

കെപിസിസി ലെയ്‌സണ്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഉമ്മന്‍ ചാണ്ടി അവിടെ സന്ദര്‍ശനം നടത്തിയത്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ വ്യക്തിപരമായി പീഡിപ്പിക്കുന്ന രീതി ശരിയല്ല- മുരളി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+