വാറന്‍ ബെറ്റിയ്‌ക്കൊപ്പം ശയിച്ചത് 12775പേര്‍

പീറ്റര്‍ ബിസ്‌കിന്റ് എഴുതിയ സ്റ്റാര്‍- ഹൗ വാറന്‍ ബെറ്റി സെഡ്യൂസ് അമേരിക്ക എന്ന പുതിയ പുസ്തകത്തിലാണ് ബെറ്റിയുടെ കിടക്കപങ്കിടല്‍ റെക്കോര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.
35 വര്‍ഷം വരെ ബെറ്റി വിവാഹം ചെയ്തിരുന്നില്ല. ഇക്കാലത്തുതന്നെയാണ് താരം ഇത്രയേറെ സ്ത്രീകള്‍ക്കൊപ്പം ശയിച്ചത്. 35 വയസ്സിനുള്ളില്‍ ദിവസം ഒരു സ്ത്രീയെന്ന തോതിലാണ് 12775 എന്ന എണ്ണം ബെറ്റി തികച്ചത്.
ജോണ്‍ കോളിന്‍സ് മുതല്‍ അമ്പത്തിയൊന്നുകാരിയായ പോപ് ഗായിക മഡോണവരെ എത്തുന്നതാണ് കോളിന്‍സിന്റെ കാമുകിപ്പട്ടിക. പുസ്തകത്തിനായുള്ള അഭിമുഖങ്ങള്‍ക്കിടെ ബെറ്റിതന്നെയാണ് തന്റെ ലൈംഗികകേളികളെക്കുറിച്ച് തന്നോട് പറഞ്ഞതെന്നാണ് പീറ്റര്‍ അവകാശപ്പെടുന്നത്.
ബെറ്റിയുടെ ആദ്യ ലൈംഗികബന്ധം തന്റെ ഇരുപതാം വയസ്സിലായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ എഴുപത്തിരണ്ടു വയസ്സുള്ള ജേന്‍ ഫോണ്ടയുമായി ബെറ്റിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പിന്നീട് കോളിന്‍സിന് വേണ്ടി ഫോണ്ടയെ ഉപേക്ഷിച്ചതിനെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പറയുന്നുണ്ട്.
എഴുപത്തിരണ്ടുകാരനായ ബെറ്റി പതിനെട്ട് വര്‍ഷം മുമ്പാണ് അമ്പത്തിയൊന്നുകാരിയായ നടി ആന്നെറ്റ് ബെനിങിനെ വിവാഹം ചെയ്തത്.


Click it and Unblock the Notifications