• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബുര്‍ജ് ഖലീഫ ഉദ്ഘാടനം ചെയ്തു

  • By Staff
World's tallest building opens in Dubai with a new name
ദുബയ്: സാമ്പത്തിക മാന്ദ്യത്തില്‍ ദുബയ് തകര്‍ന്നുവെന്ന വാര്‍ത്തകള്‍ക്ക് ബുര്‍ജ് ദുബയ് എന്ന അംബരചുംബിയിലൂടെ ഗള്‍ഫ് വാണിജ്യതലസ്ഥാനത്തിന്റെ മറുപടി. ഭൂമിയിലെ ഏററവും ഉയരമാര്‍ന്ന കെട്ടിടം എന്ന പെരുമയുമായി തലയുര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ദുബയ് യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ആണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

828 മീറ്റര്‍ ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്യുകയാണെന്ന് മുഹമ്മദ് ബിന്‍ റഷീദ് ഉദ്ഘാടന ചടങ്ങിനിടെ അറിയിച്ചു.

ഒട്ടേറെ പ്രത്യേകതകളോടെയാണ് ബുര്‍ജ് ഖലീഫ അതിന്റെ വാതായനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്നിട്ടിരിയ്ക്കുന്നത്. ഏററവും വേഗമേറിയ ലിഫ്‌ററ് ബുര്‍ജിനു സ്വന്തമാണ്. നൂററി അറുപതാം നിലയിലെത്താന്‍ വെറും ഒരു മിനിററുമാത്രം മതിയാകും. കെട്ടിടത്തിന്റെ 124 ആം നിലയില്‍ നിന്ന് വീക്ഷിച്ചാല്‍ ദുബായ് നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. മററ് എമിറേററുകളും വാച്ച് ടവറില്‍ നിന്നാല്‍ കാണാനാകും.

1044 ഫ്‌ളാറ്റുകളുള്‍പ്പെടെ വിശാലമായ നഗരത്തിന്റെ സൗകര്യങ്ങളെല്ലാമുണ്ട് ഈ ആകാശഗോപുരത്തില്‍. വാണിജ്യസ്ഥാപനങ്ങള്‍, ഓഫിസുകള്‍, ഹെല്‍ത്ത് സെന്റര്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാമടങ്ങിയ മള്‍ട്ടിപ്ലക്‌സ്. 160 ഫ്‌ളാറ്റുകള്‍ ആഡംബരജീവിതം ആഗ്രഹിയ്ക്കുന്നവര്‍ക്ക് വേണ്ടി. ലോകത്തെ ഏറ്റവും ഏറ്റവും ഉയരത്തിലുള്ള ഫ്‌ളാറ്റ്, ഒബ്‌സര്‍വേഷന്‍ ഡസ്‌ക് (124ാം നില), മോസ്‌ക് (158), സ്വിമ്മിങ്പൂള്‍ (76) ബുര്‍ജ് ഖലീഫയുടെ സവിശേഷതകള്‍ ഇങ്ങനെ നീളുകയാണ്.

അറബ് ലോകത്തിന്റെ കീര്‍ത്തിസ്തംഭമായി ബുര്‍ജ് ഖലീഫ മാറുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളെ തങ്ങളുടെ രണ്ടാം ജന്മനാടായി കരുതുന്ന ഇന്ത്യക്കാരനും സന്തോഷിക്കാം. ബുര്‍ജ് ഖലീഫയുടെ നൂറാം നിലയിലെ മുഴുവന്‍ മുറികളും ഒരു ഇന്ത്യന്‍ വ്യവസായിക്ക് സ്വന്തമാണ്. ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) ഗ്രൂപ്പ് തലവന്‍ ബിആര്‍ ഷെട്ടിയാണ് ആ ഭാഗ്യവാന്‍. ഈ നില മുഴുവന്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള ഗസ്റ്റ്ഹൗസാക്കി മാറ്റാനാണ് തീരുമാനം. ചതുരശ്ര അടിക്ക് 860 ഡോളര്‍ വില വരുന്ന നൂറാം നിലയുടെ 15000 ചതുരശ്ര അടി ഷെട്ടി സ്വന്തമാക്കിയത് 50 കോടി രൂപ മുടക്കിയാണ്.

lok-sabha-home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+000
CONG+000
OTH000

Arunachal Pradesh

PartyLW T
CONG000
BJP000
OTH000

Sikkim

PartyLW T
SDF000
SKM000
OTH000

Odisha

PartyLW T
BJD000
CONG000
OTH000

Andhra Pradesh

PartyLW T
TDP000
YSRCP000
OTH000

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more