Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍ സിങ് പാര്‍ട്ടി പദവികള്‍ രാജിവെച്ചു

Amar Singh
ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിങ് ജനറല്‍ സെക്രട്ടറി പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പ്രാഥമികാഗത്വം അമര്‍സിങ് രാജിവെച്ചിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നാണ് വിശദീകരണം. അന്പത്തിമൂന്നുകാരനായ സിങ് നേരത്തെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായിട്ടുണ്ട്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നതകളാണ് രാജിക്കു കാരണമെന്ന് സൂചനകളുണ്ട്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവുമായി ഒട്ടേറെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. മുലായത്തിന്റെ മകന്‍ അഖിലേഷ് സിങ്ങിന്റെ ഭാര്യയെ ഫിറോസബാദിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതിനെതിരേ അമര്‍ സിങ് പരസ്യമായി രംഗത്തു വന്നിരുന്നു.

രാജിയ്ക്ക് പിന്നിലുള്ള അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ അമര്‍ സിങ്‌സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുകയല്ലെന്നും ആരോഗ്യപരമായ കാരണങ്ങള്‍ വലിയ ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണെന്നും പറഞ്ഞു. രാജിയില്‍ ഉറച്ചുനില്‍ക്കുമെന്നും മുലായം സിങ്ങ് നിര്‍ബന്ധിച്ചാലും ഇക്കാര്യത്തില്‍ നിന്നു പിന്‍മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയിലേക്ക് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭാവി എന്താണെന്നാണ് ആര്‍ക്കും അറിയാനാാവില്ലെന്നായിരുന്നു അമര്‍ സിങ്ങിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+