ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് മരണം

നഗരമദ്ധ്യത്തിലെ ലാല്‍ചൗക്കില്‍ ഫിയാദീനുകള്‍ (ചാവേറുകള്‍) എന്ന് കരുതപ്പെടുന്ന ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജാമിയത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
മെയ്‌സുമ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മുഹമ്മദ് യൂസഫാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍. . ദില്ലിയിലെ സ്വകാര്യ ചാനലിന്റെ ക്യാമറാമാന്‍ അടക്കം മൂന്ന് സിവിലിയന്‍മാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 2.15 ഓടെയാണ് ആക്രമണം ഉണ്ടായത്. പ്ലേഡിയം ചൗക്കിന് സമീപത്തുള്ള സിആര്‍പിഎഫ് പിക്കറ്റിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞുകൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം. തുടര്‍ന്ന് വെടിവയ്പ്പുണ്ടായി. ലാല്‍ ചൗക്കിലെ ചരിത്രപ്രസിദ്ധമായ അമീര കാദല്‍ പാലത്തിന് സമീപമുള്ള ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കീഴ്‌പ്പെടുത്താനുള്ള പോരാട്ടം പോലീസ്, സിആര്‍പിഎഫ് സംഘം തുടരുകയാണ്. രണ്ട് ഭീകരര്‍ ഹോട്ടലിനുള്ളില്‍ ഉണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications