ഫുട്‌ബോള്‍ കളിക്കാര്‍ എയര്‍ഹോസ്റ്റസിനെ അപമാനിച്ചു

ഇവരില്‍ രണ്ട് പേര്‍ നൈജീരിയക്കാരും ഒരാള്‍ ഇന്ത്യക്കാരനുമാണ്. ഇന്ത്യന്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഓക്കോലി ഒഡാഫയാണ് ഇതില്‍ ഒരാള്‍. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
സ്വകാര്യ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഗോവ-മുംബൈ-കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം. വിമാനം മുംബൈയിലിറങ്ങിയപ്പോള്‍ എയര്‍ഹോസ്റ്റസ് പോലീസിന് പരാതി നല്‍കുകയാണുണ്ടായത്. ഗോവയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു കളിക്കാര്‍.
വിമാനത്തിലുണ്ടായിരുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിലെ മറ്റ് 20 കളിക്കാരെയും വിമാനക്കമ്പനി അധികൃതര്‍ മുംബൈ വിമാനത്താവളത്തില്‍ ഇറക്കിവിട്ടു.












Click it and Unblock the Notifications