അതിരിപ്പിള്ളി പദ്ധതി വീണ്ടും പ്രതിസന്ധിയില്‍

കേന്ദ്രമന്ത്രാലയം നേരത്തേ മൂന്നുതവണ അനുമതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രത്യാഘാത പഠനം പൂര്‍ത്തിയാക്കുകയുംചെയ്തിട്ടുള്ള പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞയാഴ്ച അന്തിമവാദം പൂര്‍ത്തിയായ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. അതിനിടയിലുണ്ടായ കേന്ദ്രത്തിന്റെ ഇടപെടല്‍ 163 മെഗാവാട്ട് ശേഷിയുള്ള നിര്‍ദ്ദിഷ്ട അതിരിപ്പിള്ളി പദ്ധതിയുടെ ഭാവി വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പദ്ധതിക്കെതിരെ പരിസ്ഥിതിസംഘടനകളും വ്യക്തികളും പ്രതിഷേധസമരം നടത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്രത്തിന് ഇടപെടാന്‍ അധികാരമില്ലെന്നും കേന്ദ്രത്തിന്റെ അനുമതിയോടെയാണ് നേരത്തേ പരിസ്ഥിതി പ്രത്യാഘാതപഠനം നടത്തിയതെന്നും കേന്ദ്രത്തിന്റെ നടപടിയെ പരാമര്‍ശിച്ച് സംസ്ഥാന വൈദ്യുതിമന്ത്രി എകെ.ബാലന്‍ പറഞ്ഞു.
പദ്ധതിയ്‌ക്കെതിരായ നിലപാട് കേന്ദ്രം പുനപരിശോധിക്കണം. അതിരപ്പിളളി പദ്ധതി തകര്‍ക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പിന്നിലാരെന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം വെളിപ്പെടുത്തുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications