Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം നിര്‍ത്തിയില്ലെങ്കില്‍ ഇടപെടും: ഹൈക്കോടതി

High Court
കൊച്ചി: ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ വ്യാഴാഴ്ച അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സമരം ആരംഭിച്ച് 48 മണിക്കൂറായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോഴാണ് അതേക്കുറിച്ച് വ്യാഴാഴ്ച വിശദീകരിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വേണ്ട ഉത്തരവ് പാസാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് കോടതി വ്യക്തമാക്കി. ബസ് ഉടമകളുടെ വാദവും വ്യാഴാഴ്ച കേള്‍ക്കും.

ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന സഞ്ചാര സാതന്ത്ര്യം നിഷേധിക്കാന്‍ ബസുടമകള്‍ക്കല്ല, ആര്‍ക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ യാത്രാദുരിതത്തിന് കണ്ടുനില്‍ക്കാനാവില്ല. സമരം നേരിടാന്‍ എസ്മയടക്കമുള്ള നിയമങ്ങള്‍ ഉപയോഗിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് ഫാസ്റ്റ് എന്ന വനിതാ സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധി.

സ്വകാര്യ ബസ് സമരത്തെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പെര്‍മിറ്റ് പുതുക്കാനുള്ള ഹര്‍ജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.അതേസമയം തങ്ങള്‍ക്ക് കോടതിയുടെ ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബസ്സുടമാ സംഘടനാ നേതൃത്വം വ്യക്തമാക്കി. തങ്ങളോട് സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് കോടതി നിര്‍ദ്ദേശം അനുസരിച്ച് തന്നെ നല്‍കും. നിരക്ക് വര്‍ദ്ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമതിയെ നിയോഗിച്ച സാഹചര്യത്തില്‍ പ്രശ്‌നം സര്‍ക്കാര്‍ തലത്തില്‍ പരിഹരിയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+