കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനത്തിന് സ്റ്റേ

  • By Staff
Google Oneindia Malayalam News

Subramanyan Swami
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തത്തില്‍ സംസ്ഥാനത്ത്‌ തുടങ്ങാന്‍ തീരുമാനിച്ച ഇസ്ലാമിക്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

രാജ്യത്തെ ഭരണഘടനക്കും റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഇസ്ലാമിക ബാങ്കിംഗ് വര്‍ഗീയ ബാങ്കിംഗാണെന്ന് കാണിച്ച് മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി നേതാവുമായ സുബഹ്മണ്യസ്വാമി നല്‍കിയ ഹര്‍ജിയിലാണ്‌ വിധി.

പൊതുതാത്‌പര്യം മുന്‍നിര്‍ത്തി മുന്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനായി ‌സുബഹ്മണ്യസ്വാ കോടതിയില്‍ നേരിട്ട്‌ ഹാജരായി.

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും വ്യവസായ വകുപ്പിനും കേരള വ്യവസായ വികസന കോര്‍പ്പറേഷനും നോട്ടീസ്‌ അയയ്‌ക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍ ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.

കേന്ദ്ര ധനമന്ത്രാലയത്തിനുവേണ്ടി ബാങ്കിങ്‌ സെക്രട്ടറിയേയും റിസര്‍വ്‌ ബാങ്കിനെയും എതിര്‍കക്ഷിയാക്കിക്കൊണ്ട്‌ കോടതി ഉത്തരവിട്ടു, എതിര്‍ കക്ഷികള്‍ മൂന്നു മാസത്തിനുള്ളില്‍ എതിര്‍ സത്യവാങ്‌മൂലം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചില പ്രമുഖ സ്വകാര്യ വ്യക്തികളും ചേര്‍ന്ന്‌ സ്ഥാപിച്ചിട്ടുള്ള ബാങ്ക്‌ മതേതരത്വത്തിനും ഭരണഘടനയ്‌ക്കും എതിരെയാണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ സുബ്രഹ്മണ്യസ്വാമി ആരോപിച്ചു.

മുസ്‌ലിം നിയമങ്ങള്‍ക്കും ശരീഅത്തിനും അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള വ്യവസ്ഥകളാണ്‌ ബാങ്കിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കേരളം പോലുള്ള പുരോഗമന ചിന്താഗതികളുള്ള സംസ്ഥാനം മതേതരത്വത്തെ എങ്ങനെ ബലികഴിക്കുന്നുവെന്ന്‌ അത്‌ സംബന്ധിച്ച രേഖകള്‍ വിശദമാക്കുന്നുവെന്നും തന്നെ അത്‌ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശരീഅത്ത്‌ ഉപദേശക സമിതിയുമായി ബാങ്ക്‌ ബന്ധപ്പെട്ടിരിക്കുന്നു. ശരീഅത്ത്‌ ഉപദേശക സമിതിയെക്കുറിച്ച്‌ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മുസ്‌ലിം മതപണ്ഡിതന്മാര്‍ ഉള്‍പ്പെട്ട സമിതിയായിരിക്കും അതെന്ന്‌ സുബ്രഹ്മണ്യസ്വാമി ആരോപിച്ചു.

കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷന്‌ ബാങ്കില്‍ ഓഹരിയുമുണ്ട്‌. എന്നാല്‍ റിസര്‍വ്‌ ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ബാങ്ക്‌ നടത്തില്ലെന്ന്‌ കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി.

ബാങ്കിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, കമ്പനി സെക്രട്ടറി എന്നീ പദവികളിലേക്ക്‌ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. ശരീഅത്ത്‌ ഉപദേശക സമിതിയുമായി ബാങ്ക്‌ ബന്ധപ്പെട്ടിരിക്കുന്നത്‌ വെബ്‌സൈറ്റില്‍ നിന്ന്‌ പ്രകടമാണെന്നാണ്‌ സുബ്രഹ്മണ്യ സ്വാമി ആരോപിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X