Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി ഭയന്ന് ബസ്സുകള്‍ ഓടിത്തുടങ്ങി

Bus Travel
കോഴിക്കോട്: രണ്ടാം ദിവസത്തിലേയ്ക്ക് കടന്ന ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ സജീവമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം ബസുടമകള്‍ സമരത്തില്‍ നിന്ന്‌ പിന്മാറി.

കോഴിക്കോട്ടാണ് ബസ്സുകള്‍ ഓടിത്തുടങ്ങിയത്. ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും രാവിലെ 15 ഓളം ബസ്സുകള്‍ സര്‍വ്വീസ്‌ ആരംഭിച്ചു.

ഉച്ചയോടെ 40 ശതമാനത്തോളം ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുമെന്ന്‌ ഉടമകള്‍ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കിയാണ്‌ സമരത്തില്‍ നിന്ന്‌ പിന്മാറുന്നതെന്നും ഇവര്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലും ഏതാനും ബസുകള്‍ ഓടിത്തുടങ്ങുമെന്നാണ് അറിയുന്നത്.

അതേസമയം തിരുവനന്തപുരം നഗരത്തില്‍ ബസ്‌ സമരം ഭാഗികമാണ്‌. നഗരത്തില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളില്‍ അധികവും താല്‍ക്കാലിക പെര്‍മിറ്റ്‌ ഉള്ളവയായതിനാല്‍ ഇവ സമരത്തില്‍ പങ്കെടുക്കുന്നില്ല.

കൊച്ചി, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ സമരം പൂര്‍ണ്ണമാണ്‌. അതിനിടെ സമരം മുതലെടുത്ത്‌ സമാന്തര സര്‍വീസുകള്‍ അമിത ചാര്‍ജ്‌ ഈടാക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്‌. ടാക്‌സികളും സമാന്തര സര്‍വീസുകളും നിരത്തിലിറങ്ങിയതോടെ പലയിടങ്ങളിലും ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+