ബസ് സമരം കര്‍ക്കശമായി നേരിടും: തെറ്റയില്‍

ബസുകള്‍ നിരത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ച തന്നെ നോട്ടീസ് നല്കും. അതിനുശേഷം ഓടാതിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിററ് റദ്ദാക്കാനാണ് തീരുമാനം. എസ്മ പ്രകാരം ബസ് സര്‍വീസ് അത്യാവശ്യ സര്‍വീസായി പ്രഖ്യാപിച്ച് ബസുകള്‍ പിടിച്ചെടുക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ടെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബസ്സുടമകള്‍ ജനങ്ങളെ മുന്‍നിര്‍ത്തി വിലപേശുകയാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനം പോലും വകവെയ്ക്കാതെ ബസ്സുടമകള്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എന്തു നടപടിയെടുത്താലും സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. മന്ത്രിയുമായുളള ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചതാണെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
അതിനിടെ ബസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. ഒരു വനിതാ സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നത്. ബസ് സമരം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്‌ററിസ് ബന്നൂര്‍മഠിന്റെ നേതൃത്വത്തിലുളള ഡിവിഷന്‍ ബഞ്ച് ബുധനാഴ്ച ഹര്‍ജി പരിഗണിയ്ക്കും












Click it and Unblock the Notifications