വെടിവെപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ഫാക്ടറി മലിനീകരണത്തിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ വെടിവച്ചതില്‍ പ്രതിഷേധിച്ച് നിലമ്പൂരിലെ മമ്പാട് പഞ്ചായത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ പനോലന്‍ ബഷീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും വെട്ടേറ്റ് പരുക്കുകളോടെ പനയന്തൊടിക ജുലൈദാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്ത തുടര്‍ന്ന് ആര്‍കെ ലാറ്റക്‌സ് ജനറല്‍ മാനേജര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഫാക്ടറി കത്തിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 55 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications