സമരം: ബസ്സുടമകളുമായി വ്യാഴാഴ്ച ചര്‍ച്ച

നിരക്ക് വര്‍ധിപ്പിക്കുന്നതിന് തത്വത്തിലുള്ള തീരുമാനം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചിട്ടുണ്ട്. ഏതു രീതിയിലാണ് നിരക്ക് വര്‍ധിക്കേണ്ടത് എന്നത് നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു.
നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മന്ത്രിമാരെകൂടി ഉള്‍പ്പെടുത്തി വിപുലമാക്കിയ എട്ടംഗ മന്ത്രിസഭാ ഉപസമിതിയാണ് വ്യാഴാഴ്ച ബസ്സുടമകളുമായി ചര്‍ച്ച നടത്തുക.
ചര്‍ച്ചയ്ക്ക് മുന്‍പായി ഉപസമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ഉപസമിതി ചുതമലപ്പെടുന്ന പ്രതിനിധികള്‍ ബസുടമകളുമായി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗവും ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുമെന്ന് ജോസ് തെറ്റയില്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications