സ്മാര്‍ട്സിറ്റി: ശുഭാപ്തി വിശ്വാസമുണ്ടെന്ന് ടീകോം

സ്വതന്ത്രാവകാശം ലഭിച്ചാല്‍ ഈ ഭൂമി വില്‍ക്കില്ലെന്നും ടീകോം സിഇഒ ഫരീദ് അബ്ദുറഹ്മാന്‍ പറഞ്ഞു. ഭൂമിവില്‍പനയല്ല ടീകോമിന്റെ ഉദ്ദേശ്യം. ഭൂമി വില്‍ക്കുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയല്ല ടീകോം.
എങ്കിലും സ്മാര്‍ട്ട്‌സിറ്റിയില്‍ കമ്പനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോഴും ശുഭാപ്തിവിശ്വാസത്തിലാണ് കമ്പനി. സ്മാര്‍ട്ട്‌സിറ്റിക്കുവേണ്ടി മറ്റു നിരവധി സംസ്ഥാനങ്ങള്‍ ടീകോമിനെ സമീപിച്ചിട്ടുണ്ട്.
ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ളു- അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റിയുടെ അടുത്ത യോഗം ദുബയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടതായും ഫരീദ് അബ്ദുറഹ്മാന്‍ അറിയിച്ചു.












Click it and Unblock the Notifications