മുല്ലപ്പെരിയാറില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമം

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് അണക്കെട്ടിലും പരിസരത്തും ഫോട്ടോഗ്രാഫി തടയുന്നത് സംബന്ധിച്ച് സ്ഥാപിക്കാനായി ബോര്‍ഡുമായി വന്നത്. അണക്കെട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പോലീസ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ എതിര്‍ത്തു.
എന്നാല്‍ അണക്കെട്ട് തങ്ങളുടെ അധീനതയില്‍പ്പെട്ടതാണെന്നും ബോര്‍ഡ് സ്ഥാപിക്കുകതന്നെ ചെയ്യുമെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു.
പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് കുമളി സിഐയും സംഘവും സ്ഥലത്തെത്തി. ബോര്‍ഡ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് കര്‍ശന നിലപാട് എടുത്തതോടെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തല്‍ക്കാലം അതില്‍ നിന്നും പിന്മാറി.
എന്നാല്‍ ബുധനാഴ്‌ച ബോര്‍ഡ് സ്ഥാപിക്കാനാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെനീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശോച്യാവസ്ഥയും ബലക്ഷയവും പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ചിത്രരൂപത്തില്‍ പുറത്തുവന്നത് അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിന് തിരിച്ചടിയാകുന്നുണ്ട്.
ഇതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളവര്‍ അണക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാനാണ് തമിഴ്‌നാട് ഇപ്പോള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications