മുംബൈ മോഡലിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയിലെ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ 'സ്‌ട്രാറ്റ് ഫോറി'ന്റെ '2010 വാര്‍ഷിക പ്രവചന'ത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു ശക്തമായ ആക്രമണത്തിന് ജിഹാദി പ്രസ്ഥാനങ്ങള്‍ തയ്യാറായേക്കാം. അത്തരമൊരു ആക്രമണമുണ്ടായാല്‍ ഇപ്പോള്‍ പശ്ചിമമേഖലയില്‍ ജിഹാദികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന പാകിസ്‌താന്‍ സേനയ്‌ക്ക് കിഴക്ക് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പോകേണ്ടിവരും. അതുതന്നെയാണ് ഭീകരരുടെ ലക്ഷ്യവും- സ്‌ട്രാറ്റ് ഫോറി'ന്റെ റിപ്പോര്‍ട്ട് പറയുന്നു.
2008 നവംബറില്‍ മുംബൈയില്‍ ഭീകരാക്രമണം നടന്നശേഷം ഇന്ത്യ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഭീകരരുടെ രഹസ്യവിവരങ്ങള്‍ ഇന്ത്യയും പാകിസ്‌താനും കൈമാറുന്നുമുണ്ട്. എന്നാല്‍ അതൊന്നും മറ്റൊരു ഭീകരാക്രമണത്തെ അസാധ്യമാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications