കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന്റെ നെക്സസ് വണ്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍

  • By Staff
Google Oneindia Malayalam News

Google unveils new Nexus One smart phone
സാന്‍ഫ്രാന്‍സിസ്‌കൊ: ലോകം കാത്തിരുന്ന ഗൂഗിള്‍ മൊബൈല്‍ വിപണിയില്‍. ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ പുതിയ മൊബൈല്‍ അവതാരത്തിന് നെക്‌സസ് വണ്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

തായ്‌വാനിലെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ എച്ച്ടിസിയാണ് ഗൂഗിളിന് വേണ്ടി ഫോണ്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നെക്‌സസ് വണ്‍ പ്രവര്‍ത്തിയ്ക്കുക. സാംസങ്, മോട്ടറോള തുടങ്ങിയവരെല്ലാം ഇപ്പോള്‍ തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. നെക്‌സസ് വണ്ണില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്.

ആപ്പിളിന്റെ ഐഫോണിനെയാണ് നെക്‌സസിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. സുഗമമായ ബ്രൗസിങിലൂടെ ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിയ്ക്കാനുള്ള ഐഫോണിന്റെ നീക്കത്തിന് തടയിടുകയാണ് ഐഫോണ്‍ കില്ലര്‍ എ്ന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന നെക്‌സസ് വണ്ണിന്റെ പെടുന്നനെയുള്ള രംഗപ്രവേശനത്തിന് പിന്നില്‍. വെബിന്റെയും ഫോണിന്റെയും ഒത്തുചേരലാണ് നെക്‌സസ് വണ്ണെന്ന് ഗൂഗിള്‍ വൈസ് പ്രസിഡന്റ് മാരിയോ ക്വിറോസ് പറഞ്ഞു.

3.7 ഇഞ്ച് ട്ച്ച് സ്‌ക്രീന്‍, 1 ഗിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 5 മെഗാപിക്‌സല്‍ ക്യാമറ, എല്‍ഇഡി ഫ്ളാഷ്, ജിപിഎസ്-കോമ്പസ്, 512 എംബി ഫ്ളാഷ് മെമ്മറി, 32 ജിബി എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് നെക്‌സസ് വണ്ണിന്റെ സവിശേഷതകള്‍. 11.5 മില്ലീമീറ്റര്‍ ഘനമുള്ള ഈ ഫോണിന്റെ ഭാരം 130 ഗ്രാം മാത്രമാണ്. വിവിധ ഏജന്‍സികള്‍ക്ക് പുറമെ ഗൂഗിളിന്റെ വെബ് സൈറ്റ് വഴി വില്‍ക്കുന്ന ഈ ഫോണിന് 529 ഡോളറാണ് വില.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X