Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണമില്ല: ആസ്ത്രേലിയ

Australia
മെല്‍ബണ്‍: ആസ്‌ത്രേലിയയയില്‍ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടത് വംശീയാക്രമണം മൂലമാണെന്നതിന് തെളിവില്ലെന്ന് ഓസ്‌ട്രേലിയയുടെ ആക്‌ടിങ് വിദേശകാര്യമന്ത്രി സൈമണ്‍ ക്രീന്‍.

സംഭവം വംശീയ ആക്രമണമായി ഇന്ത്യന്‍ നേതാക്കള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിതിന്‍ ഗാര്‍ഗിന്‍ എന്ന ഇന്ത്യക്കാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണ്. മെല്‍ബണില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ദില്ലിയിലും മുംബൈയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. നിതിന്‍റെ മരണം വംശീയാക്രമണം മൂലമല്ലെന്നും വികാരവിക്ഷോഭം മൂലം പെട്ടെന്നുണ്ടായ കൊലപാതകമാണ്. മറിച്ചുള്ള പ്രചാരണം നിര്‍ഭാഗ്യകരമാണ്- - ക്രീന്‍ പറഞ്ഞു.

കൊലപാതകത്തെ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്‌ണ പരാ‍മര്‍ശിച്ചത്. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യയും ആസ്ത്രേലിയയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്‌ണ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആസ്ത്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുജാത സിങ് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വകുപ്പുമായി ഇക്കാര്യം സംബന്ധിച്ച് ഉടന്‍ തന്നെ ചര്‍ച്ച നടത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+