സിയാല്‍ ടൂറിസം വെബ്സൈറ്റ് തുടങ്ങുന്നു

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിശദമായ വിവരങ്ങളും ടൂര്‍ പാക്കേജുകളുമെല്ലാം വെബ്‌സൈറ്റിലൂടെ അറിയാന്‍ കഴിയും.
വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ അറിഞ്ഞ് എത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ ടൂറിസ്റ്റ് ഡസ്‌കുകളും തുറക്കുന്നുണ്ട്.
ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടൂര്‍ ഏജന്‍സികളില്‍നിന്നും ചെറിയൊരു തുക ഫീസായി ഈടാക്കും. ഇങ്ങനെ ലഭിക്കുന്ന പണത്തെക്കാളുപരി കൂടുതല്‍ യാത്രക്കാരെ വിമാനത്താവളം ഉപയോഗിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് സിയാലിന്റെ ലക്ഷ്യം.
കൂടുതല്‍ പേര്‍ എത്തിയാല്‍ കേരളത്തിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം സിയാലിന്റെ വരുമാനവും കൂടും.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ചാര്‍ട്ടര്‍ വിമാനങ്ങളിലും മറ്റും വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കാനും സിയാല്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ബുധനാഴ്‌ച ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു.
സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 35ല്‍ പരം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. ഇതിന്റെ രണ്ടാംഘട്ടമായി 14ന് സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ടൂറിസം സെമിനാര്‍ നടക്കും.












Click it and Unblock the Notifications