കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുവിന്റെ നിലയില്‍ നേരിയ പുരോഗതി

  • By Staff
Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കത്ത: ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതിനിടെ ജ്യോതി ബസു അന്തരിച്ചുവെന്ന് തരത്തിലുള്ള ചില വെബ് സൈറ്റ് റിപ്പോര്‍ട്ടുകള്‍ കൊല്‍ക്കത്ത നഗരത്തില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.

ബസുവിനെ ചികിത്സയ്ക്കുന്ന മെഡിക്കല്‍ ബോര്‍ഡ് ബുധനാഴ്ച രാവിലെ 11നും വൈകിട്ട് ആറിനും യോഗം ചേര്‍ന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. രാവിലത്തെക്കാള്‍ നില മെച്ചപ്പെട്ടതായി വൈകിട്ട് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. പൂര്‍ണ ബോധവസ്ഥയിലാണ് അദ്ദേഹമെന്നും ചികിത്സയോട് പ്രതികരിയ്ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ശ്വാസകോശത്തിലെ കഫക്കെട്ടാണ് ശ്വാസതടസ്സത്തിന് കാരണം. വ്യാഴാഴ്ച രാവിലെ 11ന് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. ഈ മാസം ഒന്നാം തീയതിയാണ് ജ്യോതിബസുവിനെ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്കിലുള്ള ആമ്‌റിആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യാഴാഴ്ച ഉച്ചയോടെ കൊല്‍ക്കത്തയിലെത്തും. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കൊല്‍ക്കത്തയിലെത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X