ബസുവിന്റെ ആര്യോഗനിലയില്‍ പുരോഗതിയില്ല

അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ന്യൂമോണിയ ന്യന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ മരുന്നുകളോട് ചെറിയ തോതില്‍ പ്രതികരിയ്ക്കുന്നുണ്ടെന്നും ബുള്ളറ്റിന്‍ വിശദീകരിയ്ക്കുന്നു. വൈകിട്ട് ആറിനാണ് അടുത്ത ബുള്ളറ്റിന്‍ പുറപ്പെടുവിയ്ക്കുക.
എന്നാല്‍ ബസുവിന്റെ നില അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരു്‌നനു. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അല്‍പ സമയത്തിനകം കൊല്‍ക്കത്തയിലെത്തും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കൊല്‍ക്കത്തയിലേയ്ക്ക് വന്നു കൊണ്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications