നിതാരി കൂട്ടക്കൊല: കോഹ്ലിയുടെ വധശിക്ഷ റദ്ദാക്കി

നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 19 കേസുകളില്‍ ഒന്നിന്റെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
പതിന്നാലുകാരിയായ റിമ്പ ഹല്‍ദറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലചെയ്തുവെന്ന കേസിലാണ് അലഹബാദ് ഹൈക്കോടതി നേരത്തെ ശരിവെച്ച വധശിക്ഷ റദ്ദാക്കിയത്. സിബിഐ പ്രത്യേക കോടതിയാണ് കോഹ്ലിയ്ക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ മറ്റൊരു പ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ വെറുതെ വിട്ടിരുന്നു.
2006 ഡിസംബര്‍ 29ന് നോയ്ഡ സെക്ടര്‍ 31ലെ പാന്ഥറിന്റെ ഡി-അഞ്ച് ബംഗ്ലാവിന്റെ പിന്നിലുള്ള ഓടയില്‍നിന്ന് 15 തലയോട്ടികളും എല്ലുകളും കണ്ടെടുത്തതിനെത്തുടര്‍ന്നാണ് കൊലപാതകപരമ്പര വെളിച്ചത്താകുന്നത്.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തലയോട്ടികളും എല്ലുകളും ലഭിച്ചു. 15 കുട്ടികളുടെയും നാലു യുവതികളുടെയും തലയോട്ടികളാണ് പോലീസ് കണ്ടെടുത്തത്.












Click it and Unblock the Notifications