കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്മ പ്രഖ്യാപിച്ചു; ബസ് സമരം തീര്‍ന്നേയ്ക്കും

  • By Staff
Google Oneindia Malayalam News

Bus Strike
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് സമരത്തിനെതിരെ അവശ്യ സര്‍വീസ് നിയമം (എസ്മ) നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്മ പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ ബസ് സമരം തീര്‍ന്നേയ്ക്കുമെന്നാണ് കരുതുന്നത്.

ബസുകള്‍ പിടിച്ചെടുക്കുന്നതിനുള്ള അധികാരം കലക്ടര്‍മാര്‍ക്കു നല്‍കി വിജ്ഞാപനമായി. പണിമുടക്കുന്ന ബസുകള്‍ കേരള റിക്വസിഷനിങ് ആന്‍ഡ് അക്വിസിഷന്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരവും പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്കു കഴിയും. മന്ത്രി ജോസ് തെറ്റയിലിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച രാത്രി നടന്ന യോഗത്തിലായിരുന്നു തീരുമാനം.

സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച ആയിരത്തിലധികം സ്വകാര്യ ബസുകളുടെ ഉടമകള്‍ക്ക് ആര്‍ടിഒമാര്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണു നോട്ടീസില്‍ പറയുന്നത്.

കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, ആര്‍ടിഒ ഓഫിസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു രാത്രി വൈകിയും നോട്ടീസ് നല്‍കുന്നതു തുടരുന്നതിനിടയില്‍ പലേടത്തും ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

എല്‍ഡിഎഫ് യോഗത്തിനുശേഷം ബസ് ചാര്‍ജ് വര്‍ധന പരിശോധിക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ചനടത്തും. സ്വകാര്യ ബസ് ടിക്കറ്റ് നിരക്കുവര്‍ധന സംബന്ധിച്ചു ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ എട്ടുപേരടങ്ങുന്ന ഉപസമിതിയെയാണു മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുള്ളത്.

നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ഉപസമിതിക്കു നല്‍കിയിട്ടുണ്ട്. ബസ് ഉടമകളുമായി ചര്‍ച്ചനടത്തി നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ നിരക്കു വര്‍ധിപ്പിക്കാനാണു സാധ്യത. വര്‍ധനയ്ക്ക് ഉപോല്‍ബലകമായ കണക്കുകളാണു നാറ്റ്പാക് ഇന്നു സര്‍ക്കാരിനു സമര്‍പ്പിക്കുക.

സ്വകാര്യ ബസുടമകളുടെ ശക്‌തമായ എതിര്‍പ്പ്‌ അവഗണിച്ചുകൊണ്ടാണ്‌ ഇന്ധനവില കുറഞ്ഞതു കണക്കിലെടുത്ത്‌ 2009 ഫെബ്രുവരിയില്‍ ടിക്കറ്റ്‌ നിരക്കു കുറച്ചത്‌. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്‌ നാലില്‍ നിന്നു മൂന്നര രൂപ ആയിട്ടാണു കുറച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X