സമരം അവസാനിപ്പിച്ചിട്ട് മതി നിരക്ക് വര്‍ദ്ധന

സ്വകാര്യ ബസ് സമരം നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്ന ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. സമരം അവസാനിപ്പിയ്ക്കുന്നത് വരെ സമരത്തിനെതിരായ കേസുകള്‍ പരിഗണിയ്ക്കുമെന്നും കോടതി അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കോടതിയുടെ ആശങ്ക ജനങ്ങളുടെ ദുരിതത്തിലാണ്. അതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കേണ്ടത്. ബസ് നിരക്കു വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബസ്സുടമകള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് സത്യവാങ്മൂലം നല്‍കി. ബസ്സുടമകള്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ബസ്സുടമകളുടെ വാദം. സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയെന്നത് ആരുടെയും മൗലികാവകാശമല്ല. കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് എസ്മ പ്രയോഗിക്കാന്‍ അധികാരമുള്ളൂവെന്ന് അവര്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് സംസ്ഥാന സര്‍ക്കാരും സമരത്തെ നേരിടുന്നതിനായി കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.












Click it and Unblock the Notifications