കോണ്‍ഗ്രസ് ഓഫീസില്‍ കയ്യാങ്കളി

മുന്‍ മന്ത്രിയും ജില്ലയിലെ എ ഗ്രൂപ്പിന്റെ തലവനുമായ കെപി.വിശ്വനാഥനും അതേ ഗ്രൂപ്പുകാരനായ മുന്‍ എംഎല്‍എ എംകെ പോള്‍സണും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. തുടര്‍ന്ന് പോള്‍സണെ ഓഫിസില്‍ നിന്നു ബലമായി ഇറക്കി വിട്ടതായി പറയുന്നു.എ ഗ്രൂപ്പിന്റെ പക്കലുള്ള പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് സംഭവം.
ഇതിന് മുമ്പും ഇരുവരും തമ്മില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. അളഗപ്പനഗര്‍ മില്ലിലെ ഐഎന്‍ടിയുസി യൂണിയന്‍ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കെപി വിശ്വനാഥനും എം.കെ.പോള്‍സണും നേരത്തെ തന്നെ ഭിന്നത നില്‍നില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications