Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍: 10 ദിവസത്തിനകം പരിഹാരം

E Ahamed
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പത്ത് ദിവസത്തിനകം പരിഹരിയ്ക്കുമെന്ന് എയര്‍ ഇന്ത്യ. കേന്ദ്രമന്ത്രി ഇ അഹമ്മദുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അധികൃതരുടെ പ്രഖ്യാപനം.

ദോഹയിലേക്കുളള വെട്ടിക്കുറച്ച സര്‍വീസ് പുനരാരംഭിക്കും. കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിനെ റീജിയണല്‍ കേന്ദ്രമാക്കി ഉയര്‍ത്താനും യോഗത്തില്‍ ധാരണയായി.

ഇ അഹമ്മദിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് എംപി, എംകെ രാഘവന്‍, തിരൂര്‍ എംപി ഇടി മുഹമ്മദ് ബഷീര്‍, എയര്‍ ഇന്ത്യ എംഡി അരവിന്ദ് യാദവ് എന്നിവരും മററ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് എംപി എംകെ രാഘവന്‍ എയര്‍ ഇന്ത്യ ഓഫീസിന് മുന്പില്‍ നിരാഹാര സമരം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+