മദനിയുമായി വേദി പങ്കിട്ടത് തെറ്റ്: ശിവദാസമേനോന്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവത്തിലെ 'വാര്‍ത്താ വ്യാപാരവും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവദാസമേനോന്‍.
മദനിയെ കാണാന്‍ ജയിലില്‍പ്പോയത് മനുഷ്യാവകാശത്തിന്റെ പേരിലാണ്. കുറ്റവിമുക്തനായ മദനിയാണ് പാര്‍ട്ടിയെ പിന്തുണച്ചത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി സിപിഎമ്മിന് മറ്റുപല പാര്‍ട്ടികളുമായി കൂട്ടുകൂടേണ്ടിവന്നിട്ടുണ്ടെങ്കിലും മദനിയുടെ പാര്‍ട്ടിയുമായി ഒരു സൗഹൃദവും സിപിഎമ്മിനില്ല.
മാധ്യമങ്ങള്‍ ഇതെല്ലാം മറച്ചുവെച്ച് പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്- ശിവദാസമേനോന്‍ പറഞ്ഞു.












Click it and Unblock the Notifications