ഗാര്‍ഗിന്റെ കൊല ആസ്ത്രേലിയ അന്വേഷിക്കുന്നു

ഇന്ത്യക്കാര്‍ക്കെതിരെ ആസ്ത്രേലിയയില്‍ അക്രമം വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാകുമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നുമുളള വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആസ്ത്രേലിയയിലെ ഭരണകൂടം നടപടി കൈക്കൊള്ളുന്നത്.
ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യ അടിയന്തര മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ അക്രമം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അവിടേക്ക് പോകുന്നവര്‍ക്കായി വിദേശകാര്യവകുപ്പ് പ്രത്യേകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
ഓസ്‌ട്രേലിയയിലേക്ക് പോകുംമുമ്പ് എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടിയിരിക്കുന്നുവെന്ന് ഇതില്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് സുരക്ഷിത അന്തരീക്ഷമാണുള്ളതെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഇന്ത്യ അടിയന്തര മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.
ലോകത്തിലെ വന്‍ നഗരങ്ങളിലെല്ലാം അക്രമ സംഭവങ്ങളുണ്ടാവാറുണ്ട്. മെല്‍ബണിലോ മുംബൈയിലോ ന്യൂയോര്‍ക്കിലോ ഒക്കെ അത് സംഭവിക്കാം. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത് ഇന്ത്യയുടെ സ്വന്തം കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തുടര്‍ന്നും ഓസ്‌ട്രേലിയ സ്വാഗതം ചെയ്യും-ജൂലിയ വ്യക്തമാക്കി.












Click it and Unblock the Notifications