Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിമിന് ഐഎസ്‌ഐ ബന്ധം: യുഎസ്

Dawood Passport
വാഷിങ്ടണ്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധമുണ്ടെന്ന് അമേരിക്ക.

258 പേരുടെ മരണത്തിനിടയാക്കിയ1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പാക്കിസ്ഥാനിലേക്ക് കടന്ന ദാവൂദ് കറാച്ചി കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് യുഎസ് കോണ്‍ഗ്രസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.

ഒന്നരപതിറ്റാണ്ടായി പിടികിട്ടാപ്പുളളിയായി വിലസുന്ന ദാവൂദ് ഇബ്രാഹിം തീവ്രവാദബന്ധമുള്ളയാളാണെന്നും മുംബൈ ഭീകരാക്രമണമടക്കം ഒട്ടേറെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ദാവൂദായിരുന്നു. ദാവൂദിന്റെ ഡി കമ്പനിയ്ക്ക് അല്‍ഖ്വയ്ദ, ലഷ്‌കര്‍ തുടങ്ങിയ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് റി്‌പ്പോര്‍ട്ടിലുണ്ട്.

അധോലോക പ്രവര്‍ത്തനങ്ങളും ഭീകരവാദവും ഒരുമിപ്പിച്ച് കൊണ്ട് ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ എന്നിവിടങ്ങളില്‍ ദാവൂദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+