റാണ പാക് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നേരിടുന്ന റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുളളത്.
സൈന്യത്തില്‍ നിന്ന് ഒളിച്ചു കടന്ന തനിക്കു പാക്കിസ്താനിലേക്കു തിരിച്ചു പോക്ക് സാധ്യമല്ലെന്നും താനൊരു അപകടകാരിയല്ലെന്നും ജാമ്യ ഹര്‍ജിയില്‍ റാണ പറയുന്നുണ്ട്. റാണയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി നീട്ടി വച്ചിരിക്കുകയാണ്.
നേരത്തെ ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ പാക്കിസ്താനിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഫിസിഷ്യനായി സേവനം അനുഷ്ഠിച്ച റാണയെ അസൌകര്യം നിറഞ്ഞ ചുറ്റുപാടുകളിലേക്ക് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റിയിരുന്നുവത്രേ. പിന്നീട് ചികിത്സയ്ക്കായി അവധിയെടുത്ത് റാണ ലണ്ടനിലേക്കു പോവുകയായിരുന്നു.
ചികിത്സയ്ക്കൊപ്പം അവധിയും നീണ്ടു പോയതിനാല്‍ തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. ഇനി പാക്കിസ്തനിലേക്ക് പോയാല്‍ തടവിലാക്കപ്പെടുമെന്നതിനാല്‍ അവിടേക്ക് രക്ഷപ്പെടാന്‍ റാണ തയാറാകില്ലെന്നു് അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ മുംബൈ ഭീകരാക്രണ പദ്ധതി സംബന്ധിച്ച് റാണയ്ക്കും ഹെഡ്ലിക്കും നേരത്തെ അറിയാമായിരുന്നു എന്നാണ് എഫ്ബിഐയുടെ വാദം. സംഭവത്തിനു ശേഷം പാക്കിസ്താനിലെ തീവ്രവാദ സംഘടന ഇവരെ അനുമോദിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ബിഐ പറയുന്നു.












Click it and Unblock the Notifications