പിതൃത്വ നിര്‍ണയം: തിവാരിയ്ക്ക് നോട്ടീസ്

നോട്ടീസിന് ഫെബ്രുവരി 9 നകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് എ.പി ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
ദില്ലി സ്വദേശിയായ രോഹിത് ഷേഖര്‍ (30) ആണ് എന്‍ഡി തിവാരി തന്റെ പിതാവാണെന്ന് ആരോപിച്ച് കേസ് നല്‍കിയിരിക്കുന്നത്.
പിതൃത്വനിര്‍ണയം നടത്താന്‍ അനുമതി ആവശ്യപ്പെട്ടാണ് ഹര്‍ജി. പരാതി അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് നേരത്തെ സിംഗിള്‍ ബഞ്ച് കേസ് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചിന് ഹര്‍ജി നല്‍കിയത്.
മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹം ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിതൃത്വം ആരോപിച്ചുകൊണ്ടുള്ള കേസ് വീണ്ടും സജീവമായിരിക്കുന്നത്.












Click it and Unblock the Notifications