ബസുവിന്റെ നിലയില്‍ മാറ്റമില്ല

വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ പൂര്‍ണമായും വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച ആരോഗ്യ നിലയില്‍ നേരിയ പുരോഗതി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായം ഭാഗികമായി നീക്കം ചെയ്തിരുന്നു.
അദ്ദേഹത്തിന് നടത്തിയ ബാക്ടീരിയ ടെസ്റ്റിന്‍റെ ഫലം വെള്ളിയാഴ്ച ലഭ്യമാകും. ഇതോടെ ഇപ്പോള്‍ നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമാണോ എന്ന് കൂടുതല്‍ വ്യക്തമാവും.
ഡോക്‌ടര്‍മാരുടെ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ബസു ഇപ്പോള്‍. ജനുവരി മാസം ഒന്നാം തീയതിയാണ് കഠിനമായ ശ്വാസതടസത്തെ തുടര്‍ന്ന് ജ്യോതിബസുവിനെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications