വൈഎസ്ആറിനെ കൊന്നത് അംബാനിമാര്‍?

ഒരു റഷ്യന്‍ ഓണ്‍ലൈന്‍ മാഗസിനായ 'ദ് എക്സൈല്‍ഡ് ആണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വൈ.എസ്.ആര്‍ മരിച്ചത് വിമാനാപകടത്തില്‍ പെട്ടല്ലെന്നും അംബാനി സഹോദരന്‍മാരുടെ ഗൂഢാലോചനയാണ് അതിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ വൈബ്സൈറ്റിനെ ഉദ്ധരിച്ച് ആന്ധ്രയിലെ ടെലിവിഷന്‍ ചാനലുകള്‍ വ്യാഴാവ്ച വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് ആന്ധ്രയിലുടനീളം കഴിഞ്ഞദിവസം രാത്രി റിലയന്‍സ് ചില്ലറ വ്യാപാര ശാലകള്‍ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടു.
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കൃഷ്ണ-ഗോദാവരി നദീതടത്തില്‍ കണ്ടെത്തിയ പെട്രോളിയം വാതക നിക്ഷേപത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വൈ.എസ്.ആറുമായി ഭിന്നത നിലനിന്നിരുന്നു.
ദേശീയ സ്വത്താണ് വാതക നിക്ഷേപമെന്നായിരുന്നു വൈ.എസ്.ആറിന്റെ നിലപാട്. ഇതാണ് അംബാനിമാര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടാകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications