കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്

  • By Staff
Google Oneindia Malayalam News

Ambani Brothers
ദില്ലി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ അംബാനി സഹോദരന്‍മാര്‍ക്കു പങ്കുണ്ടെന്ന വാര്‍ത്തകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഷേധിച്ചു.

ദുരുദ്ദേശത്തോടെ കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാര്‍ത്തയ്ക്ക് പിന്നില്‍ തങ്ങളുടെ ബിസിനസ് എതിരാളികളാണെന്നും
ദില്ലിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വൈഎസ്ആര്‍ മരിച്ചത് അപകടത്തില്‍ പെട്ടല്ലെന്നും അംബാനി സഹോദരന്‍മാരുടെ ഗൂഢാലോചനയാണ് അതിനു പിന്നിലെന്നും ഒരു റഷ്യന്‍ ഓണ്‍ലൈന്‍ മാഗസിനായ 'ദ് എക്സൈല്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്ന് ഈ വൈബ്സൈറ്റിനെ ഉദ്ധരിച്ച് ആന്ധ്രയിലെ ചില തെലുങ്ക് ടെലിവിഷന്‍ ചാനലുകള്‍ ബുധനാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആന്ധ്രയിലുടനീളം റിലയന്‍സ് റീട്ടെയില്‍ ഔട്ടേലെറ്റുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ അക്രമങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇതേക്കുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണമെന്നും ആര്‍ഐഎല്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വൈഎസ്ആറിന്റെ ഹെലികോപ്ടര്‍ അപകടത്തിനുപിന്നില്‍ അംബാനി സഹോദരന്മാര്‍ ആണെന്ന ആക്ഷേപം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അച്ഛന്റെ മരണത്തിനുപിന്നില്‍ ഗൂഢാലോചന നടന്നുവെന്നതിനെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വൈഎസ്ആറിന്റെ മകനും കഡപ്പ എംപിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വാര്‍ത്തകള്‍ കേട്ട് ആക്രമണത്തിന് മുതിരരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് കുര്‍നൂലില്‍ ഹെലികോപ്ടര്‍ തകര്‍ന്നാണ് വൈ എസ്ആര്‍ മരിച്ചത്. 24 മണിക്കൂറിനുശേഷമാണ് കൊടുങ്കാട്ടിലെ കുന്നില്‍ ഇടിച്ചുതകര്‍ന്ന ഹെലികോപ്ടര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X