ചാര്‍ജ് വര്‍ധന: കാരണം വ്യക്തമാക്കണമെന്ന് ചാണ്ടി

2006-ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് ലിറ്ററിന് 50 രൂപയും ഡീസലിന് 35.95 പൈസയുമായിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 47 രൂപയും 36.15 യുമായി. അന്ന് മിനിമം ചാര്‍ജ് മൂന്നു രൂപയും കിലോമീറ്ററിന് 48 പൈസയുമായിരുന്നു. എണ്ണവില കറഞ്ഞപ്പോഴാണ് മിനിമം നിരക്ക് നാലു രൂപയില്‍ നിന്നും 3.50 ആയി കുറച്ചത്.
എല്ലാ മേഖലയിലും സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. വെള്ളക്കരവും ഉയര്‍ത്തി. കോടതിയുടെ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. നിരക്ക് വര്‍ദ്ധനവിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ സൗജന്യം നിഷേധിക്കരുത്. ചാര്‍ജ് വര്‍ദ്ധനവിനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജനാധിപത്യ വ്യവസ്‌ഥയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. പക്ഷെ അങ്ങനെ പ്രതിഷേധിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടകള്‍ ഒഴിവാക്കേണ്ട ചുമതല സര്‍ക്കാരിനാണ്. കോടതി ഇടപെടുന്നതുവരെ കാത്തിരിക്കാതെ ഇക്കാര്യത്തില്‍ ഇടപെടാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications