കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതിയില്ലാതെ ചാര്‍ജ് വര്‍ധിപ്പിക്കരുത്: കോടതി

Google Oneindia Malayalam News

High Court
കൊച്ചി: കോടതിയുടെ അനുവാദമില്ലാതെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം.

ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്താന്‍ ബസുടമകള്‍ക്ക് നിയമപരമായ അവകാശം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റീസ് ബന്നൂര്‍ മഠ്, ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

സമരം അവസാനിപ്പിച്ചശേഷം മതി ബസ് ചാര്‍ജ്ജ് വര്‍ദ്ധനവെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിനെതുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മിനിമം ബസ് ചാര്‍ജ് നാലുരൂപയാക്കി ഉയര്‍ത്താന്‍ ധാരണയായിരുന്നു.

നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് സര്‍ക്കാരോ ഇടതുമുന്നണിയോ ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

കൊച്ചി ആസ്‌ഥാനമായ 'ഫാസ്‌റ്റ്' എന്ന വനിതാ സംഘടന നല്‍കിയ ഹര്‍ജിയിലാണ്‌ ഈ നിര്‍ദ്ദേശം. ബസ്‌ ചാര്‍ജ്‌ വര്‍ദ്ധനവ്‌ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള നിലപാട്‌ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 18-ന്‌ കോടതിയില്‍ ബോധിപ്പിക്കാവുന്നതാണ്‌.

നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിനു മുന്‍പ്‌ ജനങ്ങളുടെ അഭിപ്രായം തേടണം. സ്വകാര്യ ബസുടമകള്‍ക്ക്‌ സമരം നടത്താന്‍ അവകാശമുണ്ടോയെന്ന കോടതി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ- കോടതി വ്യക്തമാക്കി.

സമരം നടത്തുന്ന ബസുടമകള്‍ക്കെതിരെ എസ്‌മ പ്രയോഗിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമില്ലെന്നും സ്വകാര്യ ബസിലെ യാത്ര മൗലിക അവകാശമല്ലെന്നുമുള്ള സ്വകാര്യ ബസുടമകളുടെ സത്യവാങ്‌മൂലം കോടതി കാര്യമായി പരിഗണിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X