മിനിമം യാത്രാക്കൂലി 4 രൂപയാക്കുന്നു

മിനിമം ചാര്‍ജ് നാലു രൂപയാക്കാമെന്നതിനൊപ്പം വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കേണ്ടതില്ലെന്നും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, നിരക്ക് വര്‍ധന സംബന്ധിച്ച് യാതൊരു ഔദ്യോഗിക പ്രഖ്യാപനവും സര്‍ക്കാരിന്റെയോ ഇടതുമുന്നണിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും ഒരു കിലോമീറ്റര്‍ യാത്രയുടെ നിരക്ക് അഞ്ച് പൈസ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ്സുടമകള്‍ സമരം തുടങ്ങിയത്.
അഭിപ്രായ വോട്ട് മുമ്പ് നാല് രൂപയായിരുന്ന മിനിമം യാത്രക്കൂലി അന്താരാഷ്ട്ര വിപണിയില്‍ ഡീസലിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആദ്യമാണ് മൂന്നര രൂപയാക്കിയത്.
യാത്രാനിരക്ക് വര്‍ധനയുടെ വിശദാംശങ്ങള്‍ 'നാറ്റ്പാക്കി'ന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന് ഇടതുമുന്നണി ഏകോപനസമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ ഉപസമിതി കൈക്കൊള്ളും.
സമരം ഏതാനും ദിവസം പിന്നിടുമ്പോള്‍ നിരക്ക് കൂട്ടാമെന്ന് ബസ്സുടമകളുമായി സര്‍ക്കാര്‍ അണിയറയില്‍ ധാരണയുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്.
ഇതനുസരിച്ച് മൂന്ന് ദിവസംമുമ്പ് ബസ്‌യാത്രാ നിരക്ക് പരിഷ്‌കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്പാക്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനായി കൂടുതല്‍ സമയമെടുക്കാതെ ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ് നാറ്റ്പാക്ക് തയ്യാറാക്കുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന കാര്യവും പുറത്തായി. ഇതിനിടെയുണ്ടായ കോടതി ഇടപെടല്‍ സര്‍ക്കാരിനും ബസ്സുടമകള്‍ക്കും ഒരുപോലെ തിരിച്ചടിയായി.
ബസുടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണു സമരം പിന്‍വലിച്ചതിനു പിന്നിലെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി
ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാരും ബസ് ഉടമകളും നടത്തിയ നാടകമായിരുന്നു സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം സംസ്‌ഥാനത്തു നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications