പോള്‍ വധം: ഐജിയുടെ നടപടി പരിശോധിക്കും

ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഇതുസംബന്ധിച്ച് സര്‍ക്കാറിന് ബോധിപ്പിക്കാനുള്ള കാര്യം റിപ്പോര്‍ട്ടായി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ് അടങ്ങുന്ന ബഞ്ച് നിര്‍ദ്ദേശിച്ചു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് മുത്തൂറ്റ് എം ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയുമോ എന്നത് സംബന്ധിച്ചാണ് വെള്ളിയാഴ്ച പ്രധാനമായും വാദം നടന്നത്.
കുറ്റപത്രം സമര്‍പ്പിച്ചശേഷം സിബിഐ അന്വേഷണം സാധ്യമാണെങ്കില്‍ മാത്രമേ കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications