വിഎസ് ജ്യോതി ബസുവിനെ സന്ദര്‍ശിക്കും

കാസര്‍ക്കോട് നടക്കുന്ന ഡിവൈഎഫ്ഐ പരിപാടി റദ്ദാക്കിയാണ് വിഎസ് വെള്ളിയാഴ്ച കൊല്‍ക്കത്തയ്ക്ക് തിരിക്കുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവര്‍ വ്യാഴാഴ്ച ബസുവിനെ സന്ദര്‍ശിച്ചിരുന്നു.
സാള്‍ട്ട്‌ലേക്കിലെ എ.എം.ആര്‍.ഐ. ആസ്‌പത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബസുവിന്റെ ആരോഗ്യനിലയി ഗുരുതരമായി തുടരുകയാണെന്ന് ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു.
ബസുവിന്റെ ആരോഗ്യനിലയില്‍ ബുധനാഴ്‌ച നേരിയ പുരോഗതി കണ്ടെങ്കിലും അത് നിലനിര്‍ത്താനായില്ല. രക്തസമ്മര്‍ദം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആസ്‌പത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡി.എന്‍. അഗര്‍വാള്‍ പറഞ്ഞു.
ബുധനാഴ്‌ച ബസുവിന് ശ്വാസകോശ പരിശോധന നടത്തി. ദ്രവരൂപത്തിലൂടെ ആഹാരം കുറഞ്ഞ അളവില്‍ ട്യൂബിലൂടെ നല്‍കുന്നുണ്ട്. ബസുവിന്റെ വിദഗ്‌ധ ചികിത്സയ്‌ക്കായി ഇന്ത്യയില്‍ എവിടെയുമുള്ള ഡോക്ടര്‍മാരെയും വരുത്താന്‍ തയ്യാറാണെന്ന് മന്‍മോഹന്‍ സിങ് ഉറപ്പ് നല്‍കി.
നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ജനവരി ഒന്നിനാണ് 95കാരനായ ബസുവിനെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications