സിപിഎം നിലപാട് ഭരണഘടനാ വിരുദ്ധം: മനോജ്

മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഒളിച്ചുകളിക്കാതെ സിപിഎം നിലപാട് വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഡോ.മനോജ്.
മതാനുഷ്‌ഠാനങ്ങളില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ആശയപരമായ വിയോജിപ്പുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. എന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും പാര്‍ട്ടിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല.
അഭിപ്രായം പറഞ്ഞാല്‍ അത് വിഭാഗീയതയുടെ ഭാഗമായി മാറും. മതവിശ്വാസം പാടില്ലെന്ന തെറ്റുതിരുത്തല്‍ രേഖ മതവിശ്വാസിയായ എനിക്ക് പിന്തുടരാന്‍ കഴിയില്ല. ഈ നിര്‍ദ്ദേശം എനിക്ക് ആത്മസംഘര്‍ഷമുണ്ടാക്കി- അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസം സംബന്ധിച്ച് ഭാവിയില്‍ കുടുതല്‍ ചര്‍ച്ചകള്‍ നടക്കണം. പാര്‍ട്ടി അംഗങ്ങളായ വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാമോ, അനുഷ്ഠാനങ്ങള്‍ തുടരാമോ എന്നകാര്യം പാര്‍ട്ടി വ്യക്തമാക്കണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആളുകള്‍ ഇടിച്ചുനില്‍ക്കുന്ന കാലത്ത് ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിക്കാന്‍ ആളുകള്‍ക്ക് വിമുഖതയാണെന്ന് പറയുമ്പോള്‍ ഈ പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുന്നതിന്റെ ഉദാഹരണമാണ്.
പാവങ്ങളോടുള്ള സമീപനമാണ് എന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിലപാട് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നില്ല. പാര്‍ട്ടി ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതില്‍ സംശയമുണ്ട്. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്‌ടപ്പെട്ടപ്പിട്ടിരിക്കുകയാണ്- മനോജ് കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്റെ ജീവിതം ഒരു 'വൊക്കേഷനാ'യിരുന്നു. അത് 'ദൈവവിളി'യായിരുന്നു. ഇനിയുള്ളത് പ്രൊഫഷന്‍ ആണ്. ഭാവിയില്‍ എന്തു നിലപാട് എടുക്കുമെന്ന് പറയാനാവില്ല. സാമൂഹ്യ പ്രവര്‍ത്തന തുടരും. വെറുതെ ഇരിക്കില്ല- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications