കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐയുടെ മരണം: കാഴ്ചക്കാരായി മന്ത്രിമാര്‍

  • By Super
Google Oneindia Malayalam News

Cop attacked on road, ministers stare from cars
തിരുനല്‍വേലി: അക്രമി സംഘത്തിന്റെ വെട്ടേറ്റ് റോഡില്‍ മരണത്തോട് മല്ലടിച്ച് കിടന്ന ഇന്‍സ്‌പെക്ടറെ മന്ത്രിമാര്‍ സഹായിക്കാഞ്ഞത് തമിഴ്‌നാട്ടില്‍ വിവാദമാകുന്നു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയാണ് നാടിനെ നടുക്കിയ കൊലപാതകവും മന്ത്രിമാരുടെ ക്രൂരതയും അരങ്ങേറിയത്.

വീരപ്പന്‍ വേട്ടയിലൂടെ ഇരട്ട സ്ഥാനക്കയറ്റം ലഭിച്ച എസ്‌ഐ വെട്രിവേലി (44)നെയാണ് വ്യാഴാഴ്ച പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമായി വധിച്ചത്. ബൈക്കില്‍ വരവെയാണ് അക്രമികള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ചത്. പൈപ്പ് ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ചതിന് ശേഷം ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമികള്‍ പൊലീസുകാരനെ വെട്ടുകയായിരുന്നു.

ഇതിനിടെ അതുവഴി വന്ന മന്ത്രിമാരുടെ വാഹനവ്യൂഹം കണ്ട് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്നപിടഞ്ഞ പൊലീസുകാരനെ അതുവഴി കടന്നുപോയ ആരോഗ്യമ്ര്രന്തി പനീര്‍ ശെല്‍വം, കായിക മന്ത്രി മൊഹിദീന്‍ ഖാന്‍ എന്നിവര്‍ സംഭവം കണ്ടെങ്കിലും അയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

മന്ത്രിമാര്‍ കാറില്‍ നിന്നിറങ്ങി സംഭവം വീക്ഷിച്ചെങ്കിലും പൊലീസുകാരനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ തയാറായില്ലെന്നാണ് ആരോപണം. പിന്നീട് മന്ത്രിയോടൊപ്പമുണ്ടായിരുന്ന കളക്ടര്‍ ആംബുലന്‍സിന് ഫോണ്‍ ചെയ്‌തെങ്കിലും അത് എത്തിയതുമില്ല. ഒടുവില്‍ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീധനക്കേസുമായി ബന്ധപ്പെട്ട് കടയം എസ്‌ഐ സുബ്രഹ്മണ്യനെ വകവരുത്താന്‍ ഭാര്യസഹോദരന്‍മാര്‍ ക്വട്ടേഷന്‍ നല്‍കിയ സംഘം ആളുമാറി വെട്രിവേലിനെ ആക്രമിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വെട്രിവേലിനും സുബ്രഹ്മണ്യത്തിനും ഒരേ ശരീരപ്രകൃതിയാണ്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വെട്രിവേല്‍ ഹെര്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ക്വട്ടേഷന്‍ സംഘം മുഖം കാണാതെ ആക്രമിച്ചുവെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X