കൂടുതല്‍പ്പേര്‍ സിപിഎം വിടും: അബ്ദുള്ളക്കുട്ടി

സിപിഎമ്മിലെ മതവിശ്വാസത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് ശരിയാണ്. സിപിഎമ്മില്‍ നിന്ന് ഇനിയും കൂടുതല്‍ ആളുകള്‍ പുറത്തുവരും.
പാര്‍ട്ടിയ്ക്കുള്ളിലെ മതവിശ്വാസത്തെ കുറിച്ച് ഞാന്‍ പ്രസ്താവന നടത്തിയപ്പോള്‍ വിമര്‍ശനവുമായി എത്തിയ ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. മനോജിനെറ് രാജിയോടെയെങ്കിലും സി.പി.എം കാര്യങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു- അബ്ദുള്ളക്കുട്ടി പറഞ്ഞു.
സിപിഎമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അബ്ദുള്ളക്കുട്ടി മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തതും ഹജ് അനുഷ്ടിക്കാന്‍ പോയതും പാര്‍ട്ടിയുടെ നീരസത്തിന് ഇടയാക്കിയിരുന്നു.
മതവിശ്വാസത്തെക്കുറിച്ച് ഇടക്കിടെ പാര്‍ട്ടി പ്രത്യയശാസ്ത്രത്തിനെതിരെ നടത്തിയ പ്രസ്താവനകളാണ് പാര്‍ട്ടിയ്ക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്.
മതവിശ്വാസം ഉപേക്ഷിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് മനോജ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ പുതിയ തെറ്റുതിരുത്തല്‍ രേഖയില്‍ നേതാക്കള്‍ മതചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications