Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

DYFI Flag
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്‌ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരക്കെ വിമര്‍ശനം.

സംഘടനയുടെ കീഴ്‌ഘടകങ്ങളില്‍ നിര്‍ജ്‌ജീവത അനുഭവപ്പെടുന്നു. കീഴ്‌ഘടകങ്ങളുടെ പ്രവര്‍ത്തനം സജീവമല്ല. യൂത്ത്‌ ബ്രിഗേഡ്‌ പരാജയപ്പെട്ടു. യൂത്ത്‌ ബ്രിഗേ‍ഡ് എന്ന മുദ്രാവാക്യം ഏറ്റെടുക്കുന്നതില്‍ സംഘടനാപരമായ പോരായ്‌മ ഉണ്ടായി- റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയില്‍ ചില മേഖലകളില്‍ സംഘടനയ്‌ക്ക് സ്വാധീനക്കുറവുണ്ടെന്നും‌ മതന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്.

യുവതികളെ കൂടുതലായി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക്‌ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നതിനൊപ്പം തന്നെ എഐവൈഎഫിന്റെ പ്രവര്‍ത്തനശൈലിയിലെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്‌.

ഐക്യത്തിന്‌ ഉതകുന്നതല്ല എഐവൈഎഫിന്റെ പ്രവര്‍ത്തന രീതിയെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+