കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവിശ്വാസം : കെഎസ് മനോജ് സിപിഎം വിട്ടു

Google Oneindia Malayalam News

KS Manoj
തിരുവനന്തപുരം: സിപിഎം നേതാവും ആലപ്പുഴ എംപിയുമായിരുന്ന കെഎസ് മനോജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും മതവിശ്വാസികളായി തുടരുന്നത് തെറ്റുതിരുത്തില്‍ രേഖയില്‍ വിലക്കുന്നതാണ് രാജിയ്ക്ക് കാരണം. തുമ്പോളി ലോക്കല്‍ കമ്മിറ്റിയംഗമായ മനോജ് പാര്‍ട്ടിയുടെ പ്രാഥമികാഗത്വവും ലോക്കല്‍ കമ്മിറ്റിയംഗത്വവും രാജിവെച്ചിട്ടുണ്ട്.

രാജിക്കത്ത് തുമ്പോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍എസ് റോബര്‍ട്ടിന്റെ പേരില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്കാണ് ഫാക്‌സ് ചെയ്തത്. കത്തിന്റെ പകര്‍പ്പ് ജില്ലാ സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ദില്ലിയിലേക്ക് പോയ മനോജ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിയ്ക്കുന്ന അദ്ദേഹം ദില്ലിയില്‍ നിന്ന് വെള്ളിയാഴ്ചയാണ് രാജിക്കത്ത് ഫാക്‌സ് ചെയ്തത്.

മതവിശ്വാസത്തിന്റെ പേരില്‍ സിപിഎമ്മില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ പ്രമുഖനായ നേതാവാണ് ഡോക്ടര്‍ കെഎസ് മനോജ്. അദ്ദേഹത്തോടൊപ്പം ലോക്‌സഭാംഗമായിരുന്ന കണ്ണൂര്‍ മുന്‍ എംപി എപി. അബ്ദുള്ളക്കുട്ടിയും സമാനമായ കാരണങ്ങളാല്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് സിപിഎം. തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചിരുന്നു. പാര്‍ട്ടി ഭാരവാഹികളും പാര്‍ട്ടിയില്‍നിന്നുള്ള ജനപ്രതിനിധികളും മതപരമായ ചടങ്ങുകള്‍ അനുഷ്ഠിയ്ക്കുന്നതും മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ വിലക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ തനിയ്കക്് പാലിയ്ക്കാനാവില്ല. അവ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ദൈവവിശ്വാസിയും മതവിശ്വാസിയുമായ തനിക്ക് ആ വിശ്വാസത്തില്‍ തുടരണം. വിശ്വാസത്തിന് പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം ആത്മാര്‍ഥമായി പാലിക്കാന്‍ തനിക്ക് കഴിയില്ല'' അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപ്പരിശോധിക്കണമെന്നും മനോജ് കത്തില്‍ ആവശ്യപ്പെടുന്നു.

കേരള ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയോസിസ് പ്രസിഡന്റായാണ് ഡോ. മനോജ് പൊതുരംഗത്ത് എത്തുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ തുരുപ്പുചീട്ടായിരുന്ന വിഎം സുധീരനെതിരെ പലരെയും രംഗത്തിറക്കി പരീക്ഷിച്ചിട്ടും വിജയിക്കാതെ വന്നപ്പോഴാണ് മനോജിന്റെ സമുദായത്തിന്റെ സ്വാധീനം മുതലാക്കി സി.പി.എം. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. പരീക്ഷണം ലക്ഷ്യം കണ്ടപ്പോള്‍ 2004ല്‍ അദ്ദേഹം സുധീരനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാലിനോട് മനോജ് പരാജയപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X