പെന്ഷന് പ്രായം ഉയര്‍ത്തില്ല, തോമസ് ഐസക്ക്

മെഡിക്കല്‍ കോളെജുകളില്‍ ആവശ്യമുള്ളതിന്റെ പകുതി ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇവര്‍ റിട്ടയര്‍ ചെയ്താല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ നിയമനം നടത്താന്‍ ഒരു വര്‍ഷത്തോളം കാലതാമസം വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു കഴിയില്ല. ഡോക്ടര്‍മാര്‍ പോയാല്‍ ആ കോഴ്സുകള്‍ തന്നെ നിര്‍ത്തേണ്ടി വരും. ആ സാഹചര്യം ഒഴിവാക്കേണ്ടതാണ്.
കോളെജ് അധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്നതു യുജിസി നിര്‍ദേശമാണ്. യുജിസിയുടെ പരിഷ്കരണ പാക്കേജില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഒരു വ്യത്യാസവും കൂടാതെ കേരളത്തിലെ യൂണിവേഴ്സിറ്റികളും സര്‍ക്കാരും നടപ്പാക്കിയാല്‍ മാത്രമേ പാക്കെജ് നടപ്പാക്കാനുള്ള കേന്ദ്രസഹായമായ 200 കോടി രൂപ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക സംസ്ഥാനത്തിനു വെറുതെ കളയാന്‍ കഴിയില്ല.
എന്നാല്‍ കോളെജ് അധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇതിനെതിരേ ശക്തമായ യുവജന പ്രക്ഷോഭം ഉയരണം. അതിലൂടെ യുജിസി തീരുമാനം തിരുത്തിക്കണമെന്നും ഐസക് പറഞ്ഞു.
ഇടതുമുന്നണി അധികാരത്തിലേറ്റ ശേഷം 23,200 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അപ്രഖ്യാപിത നിയമനനിരോധനത്തിലൂടെ 13,500 തസ്തികകള്‍ ഇല്ലാതാക്കിയിരുന്നു. ഈ വര്‍ഷം പിഎസ് സി 41,000 അഡ്വൈസ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും ഇതു സര്‍വകാല റെക്കോഡാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
പെന്ഷന് പ്രായം ഉയര്‍ത്തരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം വെള്ളിയാഴ്ച ഡിവൈഎഫ്ഐ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ, സംസ്ഥാന പ്രസിഡന്റ് എംബി രാജേഷ് എംപി, സെക്രട്ടറി ടിവി രാജേഷ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പികെ ബിജു എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications